കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിക്കുന്നില്‍ സുരേഷിനെ എതിര്‍ക്കില്ല: പിള്ള

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കൊടിക്കുന്നില്‍ സുരേഷിനെ കേരള കോണ്‍ഗ്രസ് (ബി) എതിര്‍ക്കില്ലെന്ന് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

എന്നാല്‍ തങ്ങളുടെ സഹായം ഇതുവരെ കൊടിക്കുന്നില്‍ സുരേഷ് അഭ്യര്‍ഥിച്ചിട്ടില്ല. അതുകൊണ്ട് അങ്ങോട്ടുചെന്ന് പ്രചാരണത്തില്‍ പങ്കുചേരാന്‍ ഉദ്ദേശിക്കുന്നില്ല- പിള്ള വ്യക്തമാക്കി. ഏപ്രില്‍ 21 ബുധനാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ ജനവിധി- 2004 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്സിസം-ലെനിനിസം കാലഹരണപ്പെട്ടതാണെന്ന് താന്‍ കരുതുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടാണെന്നതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കും.

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദ്നിക്ക് നീതി ലഭിച്ചിട്ടില്ലെന്നാണ് തന്റെ അഭിപ്രായം. മദ്നിക്ക് ജാമ്യം അനുവദിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് പിള്ള പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X