സോണിയ മെയ് 1ന് കേരളത്തില്‍?
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മെയ് ഒന്നിന് കേരളത്തില്‍ എത്തിയേക്കുമെന്നറിയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണപര്യടനത്തിനായി ഏപ്രില്‍ പകുതിയോടെ കേരളത്തിലെത്താന്‍ സോണിയയ്ക്ക് പരിപാടിയുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് മെയിലായതിനാല്‍ മെയ് ആദ്യവാരം എത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു സംസ്ഥാന നേതൃത്വം.
സോണിയ കേരളത്തില്‍ വരേണ്ട തീയതിയെക്കുറിച്ച് അറിയിക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സോണിയയ്ക്ക് ഇഷ്ടമുള്ള ഏത് ദിവസമായാലും വിരോധമില്ല എന്ന അഭിപ്രായമായിരുന്നു കെപിസിസിയ്ക്ക്.
അവധി ദിവസമായതിനാലാണ് മെയ് ദിനം തിരഞ്ഞെടുക്കുന്നത്. അന്ന് പൊതുയോഗം വച്ചാല്‍ കൂടുതല്‍ ജനങ്ങളുമായി ഇടപഴകാന്‍ കഴിയുമെന്നാണ് കണക്ക്കൂട്ടല്‍.












Click it and Unblock the Notifications