Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ സ്ഫോടനം: മരണം 68 ആയി

ബഗ്ദാദ്: തെക്കന്‍ ഇറാഖിലെ ബസ്രയില്‍ നടന്ന കാര്‍ബോംബ് സ്ഫോടനപരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. മരിച്ചവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 99 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മരിച്ചവരില്‍ അധികവും കുട്ടികളാണ്. ബസ്രയിലെ നാല് പൊലീസ് സ്റേഷനുകള്‍ക്ക് നേരെയായിരുന്നു കാര്‍ ബോംബ് ആക്രമണങ്ങള്‍ നടന്നത്. ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വെയ്ദയാണ് ഈ ആക്രമണ പരമ്പരകള്‍ക്ക് പിന്നിലെന്ന് ബസ്രയിലെ മേയര്‍ വെയ്ല്‍ അബ്ദുള്‍ ഹഫീസ് ആരോപിച്ചു.

ഏപ്രില്‍ 21 ബുധനാഴ്ച രാവിലെ ബസ്രയിലെ മൂന്ന് പൊലീസ് സ്റേഷനുകളിലും തുടര്‍ച്ചയായിട്ടായിരുന്നു സ്ഫോടനം നടന്നത്. കുറച്ചകലെ സുബൈര്‍ ടൗണിലെ പൊലീസ് സ്റേഷനു നേരെയും കാര്‍ ബോംബ് ആക്രമണം ഉണ്ടായി.

ആത്മഹത്യാസംഘങ്ങളാണ് ഈ ആക്രണങ്ങള്‍ക്ക് പിന്നിലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവക്താവ് പറഞ്ഞു. സ്ഫോടനസ്ഥലത്തേയ്ക്ക് എത്താന്‍ ശ്രമിയ്ക്കുന്ന സഖ്യസേനയ്ക്ക് നേരെ കോപാകുലരായ ജനങ്ങള്‍ കല്ലെറിയുകയാണ്. മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെയും അനുയായികളെയും വിചാരണ ചെയ്യാന്‍ ഇറാഖി നേതാക്കള്‍ ഒരു ട്രിബ്യൂണല്‍ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായത്.

ജഡങ്ങള്‍ തൊട്ടടുത്തുള്ള സാദ്ര്‍ ടീച്ചിംഗ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ചിരിക്കുകയാണ്. ഇതില്‍ 39 ജഡങ്ങള്‍ തിരിച്ചറിഞ്ഞു. 16 ജഡങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞനിലയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+