വിഎസിന്റെ പരാമര്‍ശം അപക്വം: ആന്റണി
മാനന്തവാടി: എല്‍ഡിഎഫ് സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
നവോത്ഥാനയാത്രയ്ക്ക് ഏപ്രില്‍ 22 വ്യാഴാഴ്ച മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പരമാവധി സഹായമെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ തന്നെ കുറിച്ച് നടത്തിയ പരാമര്‍ശം പക്വതയില്ലാത്തതാണ്. അച്യുതാനന്ദനെ പോലൊരു മുതിര്‍ന്ന നേതാവ് എന്തുകൊണ്ടാണ് തന്നോടിത്ര അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസിലാവുന്നില്ല- ആന്റണി പറഞ്ഞു.
നിരാഹാര സത്യഗ്രഹം നടത്തുന്ന ഇന്‍ഫാം നേതാക്കളെ ആന്റണി സന്ദര്‍ശിച്ചു. വൈകീട്ട് ആന്റണി സുല്‍ത്താന്‍ ബത്തേരിയിലെ സ്വീകരണയോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications