കല്യാണപ്പെണ്ണിന് 128 പവന്റെ അരപ്പട്ട
കോഴിക്കോട്: കല്യാണപ്പെണ്ണിന് അണിയാന്‍ 128 പവന്‍ സ്വര്‍ണ്ണത്തില്‍ പണിത അരപ്പട്ട. കോഴിക്കോട് കിളളിയത്ത് സ്റീല്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. അബ്ദുള്‍ ഗഫൂറാണ് മകള്‍ ഫരീദയ്ക്ക് വേണ്ടി ഈ അരപ്പട്ട നിര്‍മ്മിച്ചത്.
127.5 പവന്‍ സ്വര്‍ണ്ണം കൊണ്ട് തീര്‍ത്ത അരപ്പട്ടക്ക് 36 ഇഞ്ച് നീളവും രണ്ടര ഇഞ്ച് വീതിയുമുണ്ട്. മൊത്തം 6.75 ലക്ഷം രൂപ വിലവരുന്നതാണ് ഈ ആഭരണം .
മലബാര്‍ ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റാണ് ആഭരണ പ്രേമികള്‍ക്ക് വിസ്മയമായി ഒരു കിലോ തൂക്കം വരുന്ന സ്വര്‍ണ അരപ്പട്ട നിര്‍മ്മിച്ചത്. ഹൗറ സ്വദേശി ബിനോയ് പ്രമാണികും മൂന്ന് കൂട്ടുകാരും ചേര്‍ന്നാണ് അരപ്പട്ട ഒരുക്കിയത്. അരപ്പട്ടയുടെ ഡിസൈന്‍ ഉണ്ടാക്കിയത് അബ്ദുള്‍ ഗഫൂറിന്‍െറ നിര്‍ദേശ പ്രകാരമാണ്.












Click it and Unblock the Notifications