Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലെ ഗ്രൂപ്പ് പോര് പരിഹാരത്തിലേയ്ക്ക്

തൃശൂര്‍: ജില്ലയിലെ ഐ ഗ്രൂപ്പിനകത്തെയും ഐ, എ ഗ്രൂപ്പുകള്‍ തമ്മില്‍ത്തമ്മിലും ഉള്ള വഴക്കുകള്‍ പരിഹരിയ്ക്കപ്പെടുന്നു. കരുണാകരന്‍ ശക്തമായി ഇടപെട്ടതോടെയാണ് പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ ദിവസം കരുണാകരന്‍ ഐ ഗ്രൂപ്പിലെ വഴക്കിടുന്ന ഇരുവിഭാഗക്കാരെയും വിളിച്ചിരുത്തി സംസാരിച്ചിരുന്നു. ഏപ്രില്‍ 22 വ്യാഴാഴ്ച കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്റെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച തുടരും. അച്ചടക്ക നടപടികള്‍ കൈക്കൊള്ളാതെ പ്രവര്‍ത്തകരെ പ്രചാരണരംഗത്തിറക്കണമെന്നാണ് കരുണാകരന്‍ നല്കിയിരിക്കുന്ന നിര്‍ദേശം.

ജില്ലയില്‍ ഗ്രൂപ്പുപോരുമൂലം ഉണ്ടായിട്ടുള്ള സമാന്തര സമിതികളുടെ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കാനും കരുണാകരന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എ,ഐ ഗ്രൂപ്പിലെ വിഭാഗങ്ങള്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം ഒന്നിച്ചിരുന്നുള്ള ചര്‍ച്ചയ്ക്ക് പോലും തയ്യാറല്ലായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം കരുണാകരന്‍ വിളിച്ചപ്പോള്‍ ഇരുകൂട്ടരും രാമനിലയത്തിലെത്തി. കരുണാകരന്റെ നിര്‍ദേശങ്ങള്‍ സ്വീകരിയ്ക്കുകയും ചെയ്തു. ആരും എതിര്‍വാദങ്ങള്‍ ഉന്നയിച്ചതുമില്ല. തിരഞ്ഞെടുപ്പ് സമിതിയില്‍ എല്ലാവര്‍ക്കും തുല്ല്യപ്രാധാന്യം നല്കാമെന്ന് കരുണാകരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനാല്‍ തൃശൂര്‍ മണ്ഡലം ഐക്യമുന്നണി തിരഞ്ഞെടുപ്പ് സമ്മേളനം മറ്റൊരുദിവസത്തേയ്ക്ക് മാറ്റി.

ഐ ഗ്രൂപ്പിലെ പരസ്പരം ഏറ്റുമുട്ടുന്ന ഡിസിസി പ്രസിഡന്റ് എം.പി. ഭാസ്കരന്‍നായര്‍, എംഎല്‍എമാരായ പി.പി. ജോര്‍ജ്ജ്, ടി.വി. ചന്ദ്രമോഹന്‍ എന്നിവരെ രാമനിലയത്തില്‍ വിളിച്ച് ലീഡര്‍ സംസാരിച്ചു. സി.എന്‍. ബാലകൃഷ്ണന്‍ തനിയെ എത്തിയാണ് ലീഡറെ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+