നവോത്ഥാന യാത്ര നിര്‍ത്തണം: കോടിയേരി
തിരുവനന്തപുരം: ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി മുഖ്യമന്ത്രി എ. കെ. ആന്റണി നടത്തുന്ന നവോത്ഥാന യാത്ര നിര്‍ത്തിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പൊലീസ് സേനയെ ദുരുപയോഗപ്പെടുത്തുകയും പെരുമാറ്റച്ചട്ടം ലംഘിച്ച് നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ ഓടിക്കുകയുമാണ് നവോത്ഥാന യാത്രയ്ക്ക് വേണ്ടി ചെയ്യുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ച് നവോത്ഥാന യാത്ര നടത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും.
ഏപ്രില്‍ 22 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. നവോത്ഥാനയാത്രയില്‍ നുണപ്രചാരമാണ് എ. കെ. ആന്റണി നടത്തുന്നതെന്ന് കോടിയേരി ആരോപിച്ചു.












Click it and Unblock the Notifications