കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തും: പിണറായി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ദുര്‍ബലപ്പെടുത്താനുള്ള ഒരു അവസരവും സിപിഎം പാഴാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ ഒരു വിഭാഗം ആ പാര്‍ട്ടിയെ ഭിന്നിപ്പിക്കുന്ന നീക്കങ്ങള്‍ നടത്തിയാല്‍ സിപിഎം എല്ലാ പിന്തുണയും നല്‍കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേസരി സ്മാരകട്രസ്റിന്റെ ജനവിധി- 2004 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.
ബിജെപിക്ക് ഗുണം ചെയ്യുമെന്നതിനാല്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നതിന് സിപിഎം മുന്‍കൈയെടുക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. സംസ്ഥാനത്ത് ബിജെപി ഒരു ശക്തിയല്ലെന്നിരിക്കെ സിപിഎമ്മിന്റെ മുഖ്യഎതിരാളിയായ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അവസരങ്ങള്‍ സിപിഎം പാഴാക്കില്ല.
മുഖ്യമന്ത്രി എ. കെ. ആന്റണിയും പ്രവിണ്‍ തൊഗാഡിയുമൊത്തുള്ള വ്യാജപോസ്റര്‍ അടിച്ചിറക്കിയതില്‍ സിപിഎമ്മിന് പങ്കില്ല. ആഭ്യന്തര വകുപ്പ് കൈയാളുന്ന ആന്റണി ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം.
സിപിഎമ്മിനെ കുറ്റം പറഞ്ഞതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല. സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന നുണപ്രചാരണം വിലപ്പോവില്ല. വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ സൗകര്യമുണ്ടാക്കി കൊടുത്തതു മൂലമാണ് സംസ്ഥാനത്തെ ക്രമസമാധാനനില വഷളായത്. പിഡിപിക്ക് എല്‍ഡിഎഫിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications