Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ്: സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിച്ചേക്കും

ദില്ലി: കോണ്‍ഗ്രസ് നേതാക്കളായ കോടോത്ത് ഗോവിന്ദന്‍ നായര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ് എന്നിവരുടെ സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിച്ചേക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ സൂചിപ്പിച്ചു.

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന അപേക്ഷകള്‍ പരിഗണിച്ചുവരികയാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാവുമെന്നും പട്ടേല്‍ വ്യക്തമാക്കി.

കെപിസിസിയുടെ നിര്‍ദേശം അനുസരിച്ചായിരിക്കും ഹൈക്കമാന്റ് അന്തിമതീരുമാനമെടുക്കുന്നത്. ഏപ്രില്‍ 22 വ്യാഴാഴ്ചയോടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ വടക്കാഞ്ചേരിയില്‍ വിമതസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞതായി അറിവില്ല- പട്ടേല്‍ പറഞ്ഞു.

മൂന്ന് നേതാക്കളുയെടും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ അത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് കേരളത്തിലെ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം. മുരളിക്കും പത്മജയ്ക്കുമെതിരെ ഭീഷണി ഉണ്ടാവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഉണ്ണിത്താനും ശരത്തിനുമെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനെ കരുണാകരവിഭാഗം എതിര്‍ക്കാന്‍ സാധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+