എളവൂര്‍ തൂക്കം കളക്ടര്‍ നിരോധിച്ചു
എളയാവൂര്‍: പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 23 വെള്ളിയാഴ്ച നടക്കേണ്ട എളവൂര്‍ തൂക്കം എറണാകുളം ജില്ലാ കളക്ടര്‍ ഗ്യാനേഷ്കുമാര്‍ നിരോധിച്ചു.
വ്യാഴാഴ്ച രാവിലെയാണ് കളക്ടര്‍ തൂക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് പൊലീസ് ക്ഷേത്രാങ്കണത്തില്‍ കടന്ന് തൂക്കം ആചാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ നീക്കം ചെയ്തു.
നിരോധനത്തില്‍ പ്രതിഷേധിച്ച് ഒട്ടേറെ ഭക്തര്‍ ക്ഷേത്രത്തിന് ചുറ്റും കൂടിനിന്ന് ജില്ലാ അധികൃതര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.
വിവിധ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 1987ല്‍ തൂക്കം നിരോധിച്ചിരുന്നു. ഈ വര്‍ഷം മുതല്‍ തൂക്കം ചടങ്ങ് വീണ്ടും നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ക്ഷേത്രം അധികൃതര്‍. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ തൂക്കം നടത്തുന്നതിനെതിരെ മുന്നോട്ടുവന്നിരുന്നു.












Click it and Unblock the Notifications