Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഇന്ന് ഹര്‍ത്താല്‍

കൊച്ചി: എളവൂര്‍ തൂക്കം നിരോധിച്ചതില്‍ പ്രതിഷേധിച്ച് ശിവസേന എറണാകുളം ജില്ലയില്‍ ഏപ്രില്‍ 23 വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നതിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.

എന്തു വില കൊടുത്തായാലും വെള്ളിയാഴ്ച നിശ്ചയിച്ച സമയത്തു തന്നെ എളവൂര്‍ തൂക്കം നടത്തുമെന്ന് ശിവസേന ഭാരവാഹികള്‍ പറഞ്ഞു.

എളവൂര്‍ തൂക്കത്തിന് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പുത്തന്‍കാവ് ഭഗവതിക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച പൊലീസ് 13 പേരെ അറസ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ തൂക്കത്തിന് ഒരുങ്ങിനിന്നിരുന്ന ഒരു ഭക്തനെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയുമാണ് പൊലീസ് അറസ്റ് ചെയ്തത്.

തൂക്കം നിരോധിക്കുകയും ക്ഷേത്രഭാരവാഹികളെ അറസ്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് ക്ഷേത്രപരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അറസ്റിലായവരെ വിട്ടയക്കണമെന്നും പൊലീസ് കസ്റഡിയിലെടുത്ത തൂക്കച്ചാട് വിട്ടുകിട്ടണമെന്നുമാണ് ഭക്തരുടെ ആവശ്യം. അഞ്ഞൂറോളം വരുന്ന പൊലീസ് സേനയെ ക്ഷേത്രപരിസരത്ത് വിന്യസിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+