ഇറാഖ്: യുഎസ് മറീനുകളെ ആക്രമിച്ചു
ഫലൂജ: സുന്നി വിഭാഗം ഗറില്ലകള്‍ യുഎസ് പട്ടാളക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതോടെ ഫലൂജയില്‍ കനത്ത വെടിവെപ്പുണ്ടായി. യുഎസ് സൈനികരുടെ വെടിയേറ്റ് 20 പേര്‍ കൊല്ലപ്പെട്ടു.
തീവ്രവാദികളോട് ആയുധങ്ങള്‍ നല്കി കീഴടങ്ങണമെന്ന് യുഎസ് സേന ആവശ്യപ്പെട്ടെങ്കിലും പലരും നല്കിയ നിസ്സാരമായ ആയുധങ്ങള്‍ മാത്രമേ നല്കാന്‍ തയ്യാറായുള്ളൂ എന്ന് യുഎസ് സേന അറിയിച്ചു. ഇതിന് പകരമായി ഫലൂജയില്‍ നിന്ന് ഓടിപ്പോയവരെ തിരികെ നഗരത്തില്‍ പ്രവേശിക്കാന്‍ യുഎസ് സേന അനുവദിച്ചിട്ടില്ല. ഏകദേശം 70,000 പേരാണ് ഫലൂജ നഗരത്തിലേക്ക് പ്രവേശനവും കാത്ത് കഴിയുന്നത്.
ഒരാഴ്ചയായി ഫലൂജ നഗരം യുഎസ് സേന വളഞ്ഞിരിക്കുകയാണ്. ഫലൂജയിലെ പള്ളികളില്‍ ആണ് സുന്നി വിഭാഗം നേതാക്കള്‍ ഒളിച്ചിരിക്കുന്നത്.
റിയാദില്‍ സ്ഫോടനം: ഒമ്പത് മരണം
ഇതിനിടെ കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഏകദേശം 125 പേര്‍ക്ക് പരിക്കേറ്റു.
റിയാദിലെ പൊലീസ് ആസ്ഥാനമന്ദിരത്തിലാണ് ആത്മഹത്യസ്ക്വാഡില്‍പ്പെട്ട ഒരു തീവ്രവാദി ബോംബ് സ്ഫോടനം നടത്തിയത്.












Click it and Unblock the Notifications