മൈക്കേല്‍ ജാക്സണ്‍ കുറ്റക്കാരന്‍
സാന്ത ബാര്‍ബറ: കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോപ്പ് താരം മൈക്കേല്‍ ജാക്സണെ യുഎസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പക്ഷെ ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല,
19അംഗ ജൂറി ജാക്സന് ശിക്ഷ നല്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാര്‍ച്ച് 29 മുതല്‍ 13 ദിവസം തുടര്‍ച്ചയായി യോഗം ചേര്‍ന്നിരുന്നു. ജൂറി 12 സാക്ഷികളെ വിസ്തരിച്ചിരുന്നു. അതിന് ശേഷമാണ് ജാക്സണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഈ കോടതിയില്‍ നേരത്തെ ഹാജരായ ജാക്സണ്‍ കുറ്റം നിഷേധിച്ചിരുന്നു.
സാന്താ ബാര്‍ബറ മേല്‍ക്കോടതിയില്‍ ഏപ്രില്‍ 30ന് ഹാജരാവുന്ന ജാക്സണ്‍ താന്‍ കുറ്റം ചെയ്തില്ലെന്ന് കോടതിയെ ബോധിപ്പിയ്ക്കുമെന്ന് ജാക്സന്റെ അഭിഭാഷകര്‍ പറഞ്ഞു. ഈ കേസില്‍ ജാക്സണ്‍ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കപ്പെടുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു.












Click it and Unblock the Notifications