Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മുന്നേറുന്നു: ആന്റണി

കോഴിക്കോട്: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രംഗത്ത് അതിവേഗം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി ആന്റണി. നവോത്ഥാനയാത്രയുടെ ഭാഗമായി ഏപ്രില്‍ 23 വെള്ളിയാഴ്ച കോഴിക്കോട്ടെത്തിയ അദ്ദേഹം കലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളില്‍ അടിത്തറ നഷ്ടപ്പെടുകയാണ്. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നതിനാല്‍ എന്‍ഡിഎയ്ക്ക് സ്വാധീനം കുറയുകയാണ്.- ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കോണ്‍ഗ്രസിന് ജനപിന്തുണ വര്‍ധിയ്ക്കുകയാണ്.

കേരളത്തില്‍ താമര വിരിയില്ല: ആന്റണി

കേരളത്തില്‍ താമര വിരിയിക്കാമെന്ന ബിജെപിയുടെ സ്വപ്നം അവശേഷിയ്ക്കും. കാരണം തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍ പരാജയപ്പെടും. - ആന്റണി പറഞ്ഞു.

താന്‍ നവോത്ഥാനയാത്രയുടെ പേരില്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം ആന്റണി നിഷേധിച്ചു. പരമാവധി കുറച്ച് സുരക്ഷാസംവിധാനങ്ങളും പണവും മാത്രമേ ഈ യാത്രയ്ക്ക് ഉപയോഗിക്കുന്നുള്ളൂ. ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി നടത്തിയ ഭാരത് ഉദയ് യാത്ര പോലെ ചെലവേറിയതല്ല തന്റെ യാത്രയെന്നും ആന്റണി പറഞ്ഞു.

അച്യുതാനന്ദനോടും പിണറായിയോടും ഞങ്ങളെ കണ്ട് പഠിയ്ക്കാനും ഞങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും മാത്രമാണ് താന്‍ നിര്‍ദേശിച്ചത്. സിപിഎമ്മിന്റെ കേരളാഘടകം ഇപ്പോഴും കല്‍ക്കത്താ തീസിസിന്റെ ലോകത്താണ്. കാലഹരണപ്പെട്ട നയങ്ങളും പരിപാടികളും ആണ് അവര്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കുന്നത്. 21-ാം നൂറ്റാണ്ടിന് ചേര്‍ന്നതല്ല ഇതെന്ന കാര്യം അവര്‍ മനസ്സിലാക്കുന്നില്ല. എന്നെ തേജോവധം ചെയ്യുന്നതില്‍ മാത്രമാണ് സിപിഎമ്മിന് ആഹ്ലാദം. മുത്തങ്ങയില്‍ 15 ആദിവാസികളെ മണ്ണെണ്ണയും പഞ്ചസാരയും ഇട്ട് കത്തിച്ചുവെന്ന് അവര്‍ പ്രചരിപ്പിച്ചു. പക്ഷെ സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷനേതാവിന് ഒന്നും കാണാന്‍ കഴിഞ്ഞില്ല- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+