മലയാളികളെ ബാംഗ്ലൂരില്‍ കൊള്ളയടിച്ചു

ബാംഗ്ലൂര്‍: മലയാളികളായ സ്വര്‍ണ്ണവ്യാപാരികളെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ഏഴു കിലോ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി.

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സലിം(25), സുള്‍ഫിക്കര്‍(26) എന്നിവരെയാണ് അഞ്ജാതസംഘം തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചത്. മജസ്റിക് ബസ് സ്റാന്റിന് സമീപത്തുനിന്നാണ് സംഘം ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം വഴിയില്‍ ഇറക്കിവിടുകയായിരുന്നു. ആകെ 44 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് പറയുന്നു.

ബാംഗ്ലൂരിലെത്തിയ സുള്‍ഫിക്കറും സലിമും സ്വര്‍ണ്ണബിസ്കറ്റുകള്‍ വാങ്ങിയ ശേഷം ചിക്പേട്ട് മെറിഡിയന്‍ ലോഡ്ജില്‍ നിന്നും നാട്ടിലേക്ക് ബസ് കയറാന്‍ അടുത്തുള്ളമജസ്റിക് ബസ്സ്റാന്‍ഡിലേക്ക് നടന്നുപോവുകയായിരുന്നു. അതിനിടയിലാണ് മാരുതി വാനിലെത്തിയ സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്.

നഗരം ചുറ്റിയശേഷം രാത്രി 11 മണിയോടെ മാര്‍ത്തഹള്ളിയ്ക്കടുത്ത് ബെലന്തൂര്‍ തടാകത്തിന് സമീപം കൊണ്ടുപോയി ഇരുവരെയും മര്‍ദ്ദിച്ചവശരാക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത് ഇറക്കിവിടുകയായിരുന്നു. ഇരുവരും പിന്നീട് ചിക്പേട്ടില്‍ പരാതി നല്കി.

പക്ഷെ പരാതിയില്‍ സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കാരണം ഇരുവരും പരസ്പരവിരുദ്ധമായ വിവരണമാണ് നല്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ പരാതി സത്യമാണോ എന്നറിയാന്‍ വീണ്ടും ചോദ്യം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+