മുരളിയ്ക്ക് വടക്കാഞ്ചേരിയില്‍ അപരന്‍
തൃശൂര്‍: മന്ത്രി കെ. മുരളീധരന്‍ നിയമസഭയിലേയ്ക്ക് മത്സരിയ്ക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍ മുരളിയ്ക്ക് ഒരു അപരന്‍. മറ്റൊരു കെ. മുരളീധരന്‍ കൂടി വടക്കാഞ്ചേരിയില്‍ മത്സരിയ്ക്കുന്നു. ഇത് മുരളിയ്ക്ക് വിനയായിരിയ്ക്കുകയാണ്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഈ മുരളീധരന്‍ മത്സരിയ്ക്കുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന കമ്മറ്റി അംഗമാണ് താനെന്നും ഇദ്ദേഹം പറയുന്നു. മാള നിയോജക മണ്ഡലം കമ്മറ്റി പറഞ്ഞതനുസരിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചുന്നതെന്നും മുരളി പറയുന്നു. മത്സരിയ്ക്കുന്നത് കമ്മറ്റി പറഞ്ഞിട്ടാണെങ്കിലും അതില്‍ നിന്ന് പിന്മാറാന്‍ ആര് പറഞ്ഞാലും തയ്യാറല്ല മുരളി. ടി.എം. ജേക്കബ് തന്നെ പറഞ്ഞാലും താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
മാളയിലെ അഷ്ടമിച്ചിറക്കാരനാണ് ഈ മുരളി.
കെ. മുരളീധരന്റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളോടുള്ള പ്രതിഷേധം കാരണമാണ് ഈ മത്സരത്തിന് ഒരുങ്ങിയതെന്നാണ് മുരളി പറയുന്നത്. മാത്രമല്ല ഐക്യമുന്നണി തന്റെ പാര്‍ട്ടിയെ അവഗണിയ്ക്കുന്നതായും മുരളിയ്ക്ക് പരാതിയുണ്ട്.












Click it and Unblock the Notifications