പത്മജ ചെയര്‍ പേഴ്സണ്‍ സ്ഥാനം ഒഴിഞ്ഞു
തിരുവനന്തപുരം: കെടിഡിസി ചെയര്‍പേഴ്സണ്‍ പദവി പത്മജാ വേണുഗോപാല്‍ രാജിവച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിന്റെ ഭാഗമായാണ് സ്ഥാനം ഒഴിഞ്ഞത്.
മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേയ്ക്ക് മത്സരിക്കുന്ന പത്മജ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നതിന് മുന്നോടിയായാണ് ചെയര്‍ പേഴ്സണ്‍ സ്ഥാനമൊഴിഞ്ഞത്. പത്മജ കഴിഞ്ഞ ദിവസം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
രണ്ടര വര്‍ഷം നീണ്ടുനിന്ന തന്റെ ഭരണകാലത്ത് കെടിഡിസിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കഴിഞ്ഞതായി പത്മജ പറഞ്ഞു.
കെടിഡിസിയുടെ ചെയര്പേഴ്സന് സ്ഥാനാര്ത്ഥിയായിരിയ്ക്കുന്ന കാലത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായിരുന്ന കെ.വി. തോമസുമായി ചില അസ്വാരസ്യങ്ങളും പത്മജയ്ക്ക് ഉണ്ടായിരുന്നു. ഐ വിഭാഗക്കാരനായി മന്ത്രിയായ കെ.വി. തോമസ് ഐ ഗ്രൂപ്പില്‍ നിന്ന് മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്. മന്ത്രി തനിയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം തരുന്നില്ലെന്ന് പല പൊതു വേദികളിലും പത്മജ പരാതിപ്പെട്ടിട്ടുമുണ്ട്.