പെപ്സിയും വെള്ളം ഊറ്റരുത്: കോടതി
കൊച്ചി: പാലക്കാട്ടെ കൊക്ക കോള കമ്പനിയ്ക്ക് പിന്നാലെ അതേ ജില്ലയില്‍ തന്നെ പ്രവര്‍ത്തിയ്ക്കുന്ന പെപ്സി കമ്പനിയ്ക്കെതിരെയും കോടതി വിധി. പെപ്സി കമ്പനി ഭൂഗര്‍ഭ ജലമൂറ്റുന്നത് മെയ് 31 വരെ ഹൈക്കോടതി തടഞ്ഞിരിയ്ക്കുകയാണ്.
പാലക്കാട് ജില്ല കൊടും വരള്‍ച്ച നേരിടുമ്പോള്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ ഉത്തരവെന്ന് ജസ്റിസ് സിറിയക് ജോസഫും ജസ്റിസ് കെ. പത്മനാഭന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
കമ്പനിക്ക് നല്‍കിയ ലൈസന്‍സ് പിന്‍വലിച്ച പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിന്റെ ഉത്തരവാണ് കമ്പനി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നത്.ഈ നടപടി ഹൈക്കോടതി നേരത്തെ സ്റേ ചെയ്തിരുന്നതാണ്. ഹര്‍ജി ഏപ്രില്ഡ 22 വ്യാഴാഴ്ച വീണ്ടും പരിഗണിച്ചപ്പോഴാണ് കമ്പനി ഭൂഗര്‍ഭജലമൂറ്റുന്നത് ഡിവിഷന്‍ ബഞ്ച് തടഞ്ഞത്. ഇടവപ്പാതിവരെ പെരുമാട്ടി പഞ്ചായത്തിലെ കൊക്കകോള കമ്പനി ഭൂഗര്‍ഭജലമെടുക്കുന്നത് തടഞ്ഞ സര്‍ക്കാറുത്തരവുമായി കോടതി ഇടപെട്ടിട്ടില്ലെന്നും ഡിവിഷന്‍ ബഞ്ച് ഈ കേസില്‍ ഓര്‍മിപ്പിച്ചു.
ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതെ വരുന്ന സാഹചര്യത്തില്‍ കമ്പനിയുടെ ലൈസന്‍സ് പിന്‍വലിച്ച് ജനങ്ങളുടെ കുടിവെള്ളത്തിനുള്ള അവകാശം സംരക്ഷിക്കാന്‍ പുതുശ്ശേരി പഞ്ചായത്ത് പ്രകടിപ്പിച്ചിട്ടുള്ള ആകാംക്ഷയെയാണ് തങ്ങള്‍ വിലമതിക്കുന്നതെന്നും ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു. പരിധിയില്‍ കവിഞ്ഞ് ഭൂഗര്‍ഭജലം പെപ്സി കമ്പനി ഊറ്റിയെടുക്കുന്നതിനാല്‍ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുകയാണ്.
ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് കമ്പനിയുടെ ലൈസന്‍സ് പുതുശ്ശേരി പഞ്ചായത്ത് പിന്‍വലിച്ചത്. ഈ തീരുമാനത്തിനുള്ള കാരണങ്ങള്‍ തങ്ങള്‍ക്ക് അവഗണിക്കാനോ അവിശ്വസിക്കാനോ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
പഞ്ചായത്തിന് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ അധികാരമില്ലെന്നും കേരള സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിനാണ് അധികാരമെന്നും പെപ്സി കമ്പനി വാദിച്ചു. ഇക്കാര്യത്തെക്കുറിച്ച് ഗൗരവപ്പെട്ട പരിഗണന ആവശ്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications