Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത്തിനും ഉണ്ണിത്താനും എതിരായ അച്ചടക്ക നടപടി പിന്‍വലിയ്ക്കുന്നു

തിരുവനന്തപുരം: നീറി പുകഞ്ഞ വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും കോണ്‍ഗ്രസില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കോടോത്ത് ഗോവിന്ദന്‍ നായര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ടി. ശരത്ചന്ദ്രപ്രസാദ് എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന അച്ചടക്ക സമിതി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇവര്‍ക്കെതിരായ നടപടി വൈകാതെ പിന്‍വലിക്കുമെന്ന് ഇതോടെ ഉറപ്പായി.

കേരളത്തിലെ അച്ചടക്ക സമിതി അദ്ധ്യക്ഷനായ സി.വി. പത്മരാജനാണ് ഇക്കാര്യം കേന്ദ്ര നേതൃത്ത്വത്തെ അറിയിച്ചത്. നേരത്തേ എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പത്മരാജനോട് ഇതിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞിരുന്നു. നടപടി പിന്‍വലിക്കുകയോ മറ്റേതെങ്കിലും യുക്തമായ തീരുമാനമെടുക്കുകയോ ചെയ്യുന്നതിനും സമിതിക്ക് യാതൊരു വിരോധവുമില്ലെന്ന് പദ്മരാജന്‍ ഏപ്രില്‍ 22 വ്യാഴാഴ്ച വൈകീട്ട് അഹമ്മദ് പട്ടേലിന് അയച്ച ഫാക്സ് സന്ദേശത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ പരിഗണിച്ചും പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന കാര്യം പരിഗണിച്ചും ഹൈക്കമാന്‍ഡിന് ഏതു തീരുമാനവും എടുക്കാം. വ്യാഴാഴ്ച രാവിലെ അഹമ്മദ് പട്ടേല്‍ പദ്മരാജനെ ഫോണില്‍ വിളിച്ചാണ് സംസ്ഥാന അച്ചടക്ക സമിതിയുടെ അഭിപ്രായം ആരാഞ്ഞത്.

സമിതിയുടെ യോഗം ചേരാന്‍ സമയം ഇല്ലാതിരുന്നതുകൊണ്ട് അംഗങ്ങളുടെയെല്ലാം അഭിപ്രായം ആരാഞ്ഞശേഷമാണ് പദ്മരാജന്‍ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കോടോത്ത്, ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ് എന്നിവര്‍ക്കെതിരായ അച്ചടക്ക ലംഘനപ്രശ്നം സമിതിക്ക് വിട്ടിരുന്നില്ലെന്ന് പദ്മരാജന്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചതിനാണ് കോടോത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്. കെ. മുരളീധരന് എതിരായി ആരോപണം ഉന്നയിച്ചതിന് ശരത്തിനെയും ഉണ്ണിത്താനെയും സസ്പെന്‍ഡ് ചെയ്തു.

സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് ശരത്ചന്ദ്രപ്രസാദ് കെ. പി. സി. സി. ഓഫീസിനുമുന്നില്‍ ഉപവാസവും നടത്തിയിരുന്നു. ഇവര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് വ്യത്യസ്ത ഗ്രൂപ്പിലുള്ളവര്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഉണ്ണിത്താനും ശരത്തിനും എതിരായ നടപടി പിന്‍വലിക്കുന്നതിനോട് കരുണാകര പക്ഷത്തിന് യോജിപ്പുണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലങ്കില്‍ അത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് കേന്ദ്ര നേതൃത്ത്വത്തിന് നന്നായി അറിയാം. അതാണ് വ്യാഴാഴ്ച തന്നെ അഹമ്മദ് പട്ടേല്‍ ഇക്കാര്യത്തില്‍ പത്മരാജനോട് അഭിപ്രായം ആരാഞ്ഞത്. ഏപ്രില്‍ 22 ന് മുമ്പ് സസ്പന്‍ഷന്‍ പ്രശ്നത്തില്‍ ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിയ്ക്കുമെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞിരുന്നു.

നടപടി ഒഴിവാക്കിയില്ലെങ്കില്‍ വടക്കാഞ്ചേരിയില്‍ വിമതനായി മത്സരിക്കാനും മടിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രശ്നം പരിഹരിയ്ക്കാന്‍ തീരുമാനിയ്ക്കാന്‍ കാരണമായി കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+