Get Updates
Get notified of breaking news, exclusive insights, and must-see stories!

എളവൂരില്‍ 13 പേര്‍ അറസ്റില്‍

അങ്കമാലി: തൂക്കം നിരോധിച്ചതിനെ തുടര്‍ന്ന് എളവൂര്‍ പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ തൂക്കക്കാരനടക്കം 13 പേരെ അറസ്റ് ചെയ്തു. ക്ഷേത്രത്തിലും പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്. ഇവിടെ 700ല്‍പരം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

തൂക്കക്കാരന്‍ എളവൂര്‍ വരാപ്പുഴ വീട്ടില്‍ രാമകൃഷ്ണന്‍ നായര്‍(60), തൂക്കം കൊളുത്തുന്ന ഇയാളുടെ സഹോദരന്‍ തങ്കപ്പന്‍ നായര്‍(56), പുത്തന്‍കാവ് ദേവസ്വം കമ്മിറ്റി പ്രസിഡന്റ് വി.ജി. ജനാര്‍ദ്ദനന്‍(52), ക്ഷേത്ര ഭരണസമിതി അംഗങ്ങളായ രമേശ്(36), സുബ്രഹ്മണ്യന്‍(35) , അയ്യപ്പന്‍നായര്‍(44) എന്നിവര്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ പൂജകള്‍ മുടങ്ങി. പൊലീസ് അറസ്റ് ചെയ്ത ഭാരവാഹികളില്‍ ഒരാളുടെ പക്കലാണ് താക്കോലെന്നായിരുന്നു ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. അടച്ചിട്ട ശ്രീകോവിലിന് മുന്നില്‍ ഭക്തര്‍ ഭജനയും പ്രാര്‍ത്ഥനയും നടത്തി. ചാടും തൂക്കക്കാരനെയും വിട്ടുതരണമെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുവന്നാലും തൂക്കം നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എളവൂര്‍ തൂക്കം നിരോധിച്ചതില്‍ പ്രതിഷേധിച്ച് ശിവസേന എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+