കച്ചത്തൂക്കം നടത്താന്‍ ശ്രമം
എളവൂര്‍: തൂക്കം നിരോധിച്ച സാഹചര്യത്തില്‍ കച്ചത്തൂക്കം നടത്താനുള്ള ശ്രമത്തിലാണ് എളവൂര്‍ പുത്തന്‍കാവ് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍. ലോഹക്കൊളുത്ത് മാംസത്തില്‍ കയറ്റാതെ പകരം തുണിക്കച്ചയില്‍ തൂക്കം നടത്തുന്നതാണ് കച്ചത്തൂക്കം. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലും മറ്റും കച്ചത്തൂക്കമാണ് നടക്കുന്നത്.
പൊലീസ് കഴിഞ്ഞ ദിവസം അറസ്റുചെയ്ത തൂക്കക്കാരന്‍ ഉള്‍പ്പെടെ 13 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ആരെയും ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിയ്ക്കുന്നില്ല. അതിനാല്‍ പുറത്തെവിടെയെങ്കിലും കച്ചത്തൂക്കം ഒരു ചടങ്ങായി നടത്താനാണ് ഭാരവാഹികള്‍ ആലോചിയ്ക്കുന്നത്.
700ല്‍ പരം പൊലീസുകാര്‍ ക്ഷേത്രപരിസരത്തുള്ളതിനാല്‍ ഇവിടം ശാന്തമാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തരുടെ ഒരു സംഘം നാമജപം നടത്തുന്നുണ്ട്.












Click it and Unblock the Notifications