എളവൂരില്‍ ഒരു തൂക്കവും നടന്നില്ല
കൊച്ചി: വിവാദ വിഷയമായ തൂക്കം എളവൂര്‍ അമ്പത്തില്‍ നടന്നില്ല. ശരീരത്തില്‍ കൊളുത്തിട്ട് നടത്തുന്ന തൂക്കവും കച്ച തൂക്കവും നടന്നില്ല.
ഏപ്രില്‍ 23 വൈകീട്ടാണ് മാംസത്തില്‍ കൊളുത്തിട്ട് ഒരാളിനെ വില്ലില്‍ കയറ്റി അമ്പലപ്രദിക്ഷണം നടത്തുന്ന തൂക്കം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് ജില്ലാ ഭരണ കൂടം നിരോധിച്ചതിനെ തുടര്‍ന്ന് അരയില്‍ കച്ച കെട്ടി വില്ലിലെ കൊളുത്ത് അതിലിട്ട് നടത്തുന്ന കച്ച തൂക്കം നടത്താനായിരുന്നു ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതും ഉപേക്ഷിച്ച് ശരീരത്തില്‍ വേല്‍ തറച്ച് അമ്പലത്തില്‍ പ്രദിക്ഷണം നടത്താന്‍ തീരുമാനിച്ചു.
എന്നാല്‍ അവസാന നിമിഷം പരിപാടി സംഘടിപ്പിച്ചവരില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതിനെ തുടര്‍ന്നാണ് തൂക്കം നടത്താനാവാതിരുന്നത്.
ശരീരത്തില്‍ കൊളുത്തിട്ട് തൂക്കം നടത്താതിരിയ്ക്കാനായി ക്ഷേത്ര പരിസരത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ അടുത്ത വര്‍ഷം ശരീരത്തില്‍ കൊളുത്തിട്ട തൂക്കം നടത്തുമെന്ന് ശിവസേന നേതാക്കള്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications