രാജഗോപാലിനെതിരെ ക്ഷേത്രസമിതി
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഒ. രാജഗോപാലിനെ തോല്പിയ്ക്കാന്‍ തിരുവനന്തപുരത്ത് പ്രചാരണം നടത്തുമെന്ന് എളവൂര്‍ പുത്തന്‍കാവ് ഭഗവതി ക്ഷേത്രഭാരവാഹികള്‍.
എളവൂര്‍ തൂക്കം നിരോധിയ്ക്കാന്‍ ആര്‍എസ്എസ്-ബിജെപി ശക്തികള്‍ ശ്രമിച്ചതിനാലാണ് ഈ പ്രതികാരനടപടിയെന്ന് ക്ഷേത്ര ഭരണസമിതി ജോയിന്റ് സെക്രട്ടറി യു.ആര്‍.രമേശന്‍ പറഞ്ഞു.
ആര്‍എസ്എസും ബിജെപിയും എന്തു വിലകൊടുത്തും ഈ തൂക്കം തടയും എന്ന് പ്രഖ്യാപിച്ചിരുന്നു. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ കാരണമാണ് സര്‍ക്കാരും എറണാകുളം ജില്ലാ കളക്ടറും തൂക്കത്തിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ. രാജഗോപാലിനെതിരെ പ്രചാരണത്തിനിറങ്ങുന്നതെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു.












Click it and Unblock the Notifications