കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമില്ല: വെളിയം
തിരുവനന്തപുരം: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സിപിഐ ആ മന്ത്രിസഭയില്‍ ചേരുന്ന പ്രശ്നമില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ഏപ്രില്‍ 23 വെള്ളിയാഴ്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ യുഡിഎഫ് തകരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആന്റണി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അതിന് മറുപടി നല്കും. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ നടന്നത് കേരളമാകെ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിയ്ക്കുമെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications