Get Updates
Get notified of breaking news, exclusive insights, and must-see stories!

വ.കൊറിയയില്‍ തീവണ്ടിദുരന്തം ; 3000 മരണം

സിയൂള്‍: ഉത്തരകൊറിയയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3,000 പേര്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാങ്ങിന് 50 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. എണ്ണയും പാചകവാതകവും കൊണ്ടുപോവുകയായിരുന്ന തീവണ്ടികളാണ് കൂട്ടിയിടിച്ചത്.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ്-ഇല്‍ ചൈനയില്‍ സന്ദര്‍ശനം നടത്തി ഇതുവഴി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്നതിനാല്‍ കൊറിയന്‍ സര്‍ക്കാര്‍ ജാഗ്രതയിലാണ്. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ചൈനക്കാരായ യാത്രക്കാരെ നിറച്ച ഒരു യാത്രാ തീവണ്ടിയും അപകടം നടന്ന സമയത്ത് അവിടെ ഉണ്ടായിരുന്നതായി പറയുന്നു.

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വടക്കന്‍കൊറിയയില്‍ ഇത്രയും വലിയ അപകടം നടന്നാല്‍ അതിന് പാകത്തില്‍ വൈദ്യസഹായം നല്കാനുള്ള സംവിധാനം ഇല്ല. റെഡ്ക്രോസിന്റെ നേതൃത്വത്തില്‍ പരമാവധി വൈദ്യസഹായം എത്തിയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+