വ.കൊറിയയില്‍ മരണം 54 മാത്രമെന്ന്
സിയൂള്‍: ഉത്തരകൊറിയയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 54 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് വടക്കന്‍ കൊറിയയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന റെഡ്ക്രോസ് സംഘടന പറഞ്ഞു.
1,200 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 1,850ഓളം വീടുകള്‍ പാടെ തകര്‍ന്നു. നേരത്തെ 3,000 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാങ്ങിന് 50 കിലോമീറ്റര്‍ അകലെയുള്ള റ്യോംഗ്ചോനിലാണ് അപകടമുണ്ടായത്. എണ്ണയും പാചകവാതകവും കൊണ്ടുപോവുകയായിരുന്ന തീവണ്ടികളാണ് കൂട്ടിയിടിച്ചത്.
അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഇത് സംബന്ധിച്ച് വടക്കന്‍ കൊറിയയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. സ്ഫോടക വസ്തുക്കള്‍ നിറച്ച റെയില്‍ കാറുകളാണ് സ്ഫോടനത്തിന് കാരണമെന്ന് പറയുന്നു. ഖനികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന റെയില്‍ കാറുകളാണ് ഇവയെന്നും റെഡ്ക്രോസ് വക്താവ് പറഞ്ഞു.












Click it and Unblock the Notifications