കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാവ് തിരഞ്ഞെടുപ്പിന് ശേഷം: കാരാട്ട്

  • By Staff
Google Oneindia Malayalam News

ചെന്നൈ: കേന്ദ്രത്തില്‍ ബദല്‍ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ എല്ലാ സഖ്യകക്ഷികളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്റെ നേതാവിനെ തീരുമാനിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമില്ലാതിരുന്ന പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന 1996ലേതിന് സമാനമായ സാഹചര്യമാണ് ഉണ്ടാവുന്നതെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ മിനിമം പരിപാടി തീരുമാനിക്കും. നേതാവിനെ സംബന്ധിച്ചും സഖ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ബിജെപി സഖ്യത്തിന് ബദലായി അത്തരമൊരു സഖ്യം ഉണ്ടാവുകയാണെങ്കില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സര്‍ക്കാരിയ കമ്മിഷന്റെ ശുപാര്‍ശകള്‍ മാര്‍ഗതത്വമായി അംഗീകരിക്കാവുന്നതാണ്.

ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയെ തോല്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബിദെപി എസ്പി നേതാവ് മുലായംസിംഗ് യാദവിനെ കുറിച്ച് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കാരാട്ട് ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X