Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനും മുരളിക്കും ഐ ഗ്രൂപ്പ് വിട്ടുപോകാമെന്ന് പി.സി. ചാക്കോ

തിരുവനന്തപുരം: ഉദ്ദേശിച്ചതൊക്കെ നേടി കഴിഞ്ഞെന്ന് തോന്നുന്നുണ്ടെങ്കില്‍ കെ. കരുണാകരനും കെ. മുരളീധരനും വേണമെങ്കില്‍ ഐ ഗ്രൂപ്പ് വിടാമെന്ന് പി.സി. ചാക്കോ അഭിപ്രായപ്പെട്ടു.

തങ്ങളുടെ കാര്യങ്ങള്‍ നേടി കഴിഞ്ഞപ്പോള്‍ അവര്‍ ഗ്രൂപ്പ് ഇല്ലെന്ന് പറയുകയാണ്. കരുണാകരന്റെ കുടുംബത്തിന്റെ താത്പര്യങ്ങള്‍ നേടിയാല്‍ ഗ്രൂപ്പിന്റെ ആവശ്യം കഴിഞ്ഞുവെന്ന് കരുണാകരനും മുരളിയും കരുതിയിരിയ്ക്കുന്നത്. ഇത് അബദ്ധ ധാരണയാണെന്ന് അവര്‍ മനസ്സിലാക്കണം.

ഇതോടെ കോണ്‍ഗ്രസില്‍ പുതിയ ഒരു ഗ്രൂപ്പ് രൂപം കൊള്ളുകയാണ്. ചാക്കൊ ഈ ഗ്രൂപ്പ് രൂപീകരണം സംബന്ധിച്ച് കൊല്ലം ജില്ലയിലെ അരീപ്പയില്‍ വച്ച് വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഐ ഗ്രൂപ്പുമായി പിണങ്ങി നില്‍ക്കുന്ന നേതാക്കളുമായാണ് ചാക്കൊ ചര്‍ച്ച നടത്തിയത്. ശരച്ചന്ദ്രപ്രസാദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് പുറമേ ഷാനിമോള്‍ ഉസ്മാന്‍, കെ. പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ഈ സംഘത്തിലുണ്ട്. ഐ വിഭാഗത്തിലെ കൂടുതല്‍ അസംതൃപ്തര്‍ ഈ ഗ്രൂപ്പില്‍ വരുമെന്നാണ് ചാക്കൊ കരുതുന്നത്. എന്നാല്‍ ഒരു ഗ്രൂപ്പിനേയും പിന്തുണയ്ക്കില്ലെന്നാണ് ഉണ്ണക്കൃഷ്ണന്‍ പറയുന്നത്.

ഐ ഗ്രൂപ്പ് പിരിച്ചുവിട്ടുവെന്ന മട്ടിലാണ് കരുണാകരനും മുരളിയും പ്രസ്താവനകള്‍ നടത്തുന്നത്. അതേപോലെ പാര്‍ട്ടിയിലെ രണ്ട് പ്രമാണിമാര്‍ മാത്രം ചേര്‍ന്ന് ഐക്യം പ്രഖ്യാപിച്ചാല്‍ അത് പ്രവര്‍ത്തകര്‍ക്ക് ബാധകമല്ലെന്നും ചാക്കോ ചൂണ്ടിക്കാട്ടി.

കോടോത്ത് ഗോവിന്ദന്‍നായര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ് എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും.

ഇതുസംബന്ധിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് പി.സി. ചാക്കോ പത്രലേഖകരോട് പറഞ്ഞു.

ഉണ്ണിത്താനും ശരത്തും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായിത്തന്നെ തിരിച്ചുവരും. കോടോത്ത് കാസര്‍കോട് ഡി.സി.സി. പ്രസിഡന്റായിട്ടായിരിക്കും വീണ്ടും വരിക. സോണിയാഗാന്ധി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പര്യടനത്തിന് പോയി തിരിച്ചെത്തിയാലുടന്‍തന്നെ ഇതുസംബന്ധിച്ച അറിയിപ്പുണ്ടാകുമെന്ന് ചാക്കോ വെളിപ്പെടുത്തി. ഹൈക്കമാന്‍ഡിന്റെ ഈ വാഗ്ദാനം അവിശ്വസിക്കേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ട്. ശിക്ഷ നടപ്പാക്കിയശേഷം വിചാരണചെയ്യുന്ന മട്ടില്‍ നടത്തിയ സസ്പെന്‍ഷനുകളുടെ കാര്യത്തില്‍ അഹമ്മദ്പട്ടേല്‍ നല്‍കിയ ഉറപ്പ് പട്ടേല്‍ പാലിക്കുകതന്നെ ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍ എന്നീ നേതാക്കളുമായും ചാക്കോ ചര്‍ച്ച നടത്തുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+