250 ക്രൈസ്തവ കുടുംബങ്ങള്‍ ബിജെപിയില്‍ ചേരും
തിരുവനന്തപുരം: സംസ്ഥാനത്തെ 250 ക്രൈസ്തവ കുടുംബങ്ങള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. ശ്രീധരന്‍പിള്ള അറിയിച്ചു.
ഏപ്രില്‍ 25ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു വ്യത്യസ്ത ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ബിജെപി അംഗത്വം നല്‍കും.
മറ്റ് പാര്‍ട്ടികള്‍ക്ക് മൂല്യവും ധാര്‍മികതയും നഷ്ടപ്പെട്ടുവെന്ന് ബോധ്യമായ ക്രൈസ്തവ കുടുംബങ്ങളാണ് ബിജെപിയില്‍ ചേരുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ചടങ്ങില്‍ 100 അഭിഭാഷകര്‍ ബിജെപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
കേരളത്തില്‍ ബിജെപിക്ക് ജയിക്കാനുള്ള സാധ്യത ഏറെയാണ്. ദേശീയനേതാക്കളായ എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, നരേന്ദ്രമോഡി, രാജിവ്പ്രതാപ് റുഡി, മുന്‍ ക്രിക്കറ്റ്താരം മൊഹിന്ദര്‍ അമര്‍നാഥ് എന്നിവര്‍ കേരളത്തില്‍ പ്രചാരണം നടത്തും- ശ്രീധരന്‍പിള്ള അറിയിച്ചു.












Click it and Unblock the Notifications