Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പറഞ്ഞത് കള്ളം: കോടിയേരി

തിരുവനന്തപുരം: മാറാട് സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ മേശപ്പുറത്ത് വച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഏപ്രില്‍ 24 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

ഭാഗികമായ സിബിഐ അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി നിയമസഭയ്ക്ക് പുറത്ത് പറഞ്ഞത്. അതേ സമയം നിയമസഭയില്‍ സിബിഐ അന്വേഷണം എന്നാണ് പറഞ്ഞത്. ഭാഗികമായ സിബിഐ അന്വേഷണത്തെ കുറിച്ചാണോ പൂര്‍ണമായ സിബിഐ അന്വേഷണത്തെ കുറിച്ചാണോ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയതെന്ന് വ്യക്തമല്ല. ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കും.

മുഖ്യമന്ത്രിയുടെ നവോത്ഥാനയാത്രയ്ക്കിടെ ഫണ്ട് പിരിവ് നടക്കുന്നുണ്ടെന്നും ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കോടിയേരി ആരോപിച്ചു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+