Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാറ്റൂര്‍ പള്ളി അന്താരാഷ്ട്ര ദേവാലയം

കൊച്ചി: മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി അന്താരാഷ്ട്ര ക്രൈസ്തവ ദേവാലയമായി വത്തിക്കാന്‍ പ്രഖഷാപിച്ചു.

ഇതോടെ മലയാറ്റൂര്‍ പള്ളി. അന്തര്‍ദേശീയ തലത്തിലുള്ള രാജ്യത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയമായി.

മലയാറ്റൂര്‍ പള്ളിയെ അന്താരാഷ്ട്ര ക്രൈസ്തവ ദേവാലയമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച വത്തിക്കാന്റെ രേഖ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഏപ്രില്‍ 24 ശനിയാഴ്ച പുറത്തിറക്കി. മലയാറ്റൂര്‍ ഇടവകയിലെ പുരോഹിതന്മാരുടെയും മതപ്രതിനിധികളുടെയും പ്രത്യേക യോഗത്തിലാണ് രേഖ പുറത്തിറക്കിയത്.

സെന്റ് തോമസിന്റെ പ്രബോധനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പ്രാധാന്യമുള്ള ഇന്ത്യന്‍ ക്രിസ്ത്രീയതയുടെ ചരിത്രകേന്ദ്രമാണ് മലയാറ്റൂരെന്ന് രേഖയില്‍ പറയുന്നു.

ഹൈന്ദവആധ്യാത്മിക പുരുഷന്‍ ആദി ശങ്കരന്റെ ജന്മസ്ഥലമാണ് മലയാറ്റൂരിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കാലടിയെന്ന് മാര്‍ വര്‍ക്കി വിതയത്തില്‍ ചൂണ്ടിക്കാട്ടി. ഹിന്ദു, ക്രൈസസ്തര മതകേന്ദ്രങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത് സംസ്ഥാനത്തെ മതസൗഹാര്‍ദത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ മതസൗഹാര്‍ദം നശിപ്പിക്കാന്‍ ശ്രമിക്കുന്ന മതമൗലിവകവാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മാര്‍ വര്‍ക്കി വിതയത്തില്‍ ആവശ്യപ്പെട്ടു.

മലയാറ്റൂര്‍ പള്ളിയില്‍ ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് പിന്നീട് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+