മാറാട്: ഹര്‍ജികള്‍ മെയ് 21ലേക്ക് മാറ്റി
കൊച്ചി: മാറാട് സംഭവങ്ങളെക്കുറിച്ചുള്ള കേന്ദ്ര - സംസ്ഥാന പോലീസിന്റെ രഹസ്യറിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച കേസില്‍ ഹൈക്കോടതി മെയ് 21ന് വീണ്ടും വാദം കേള്‍ക്കും.
രഹസ്യറിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ അന്വേഷണകമ്മീഷന് അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും അപ്പീല്‍ നല്‍കിയിട്ടുള്ളത്.
റിപ്പോര്‍ട്ടുകള്‍ പുറത്താക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ കെ.കെ. സൂദ് വാദിച്ചത്. അദ്ദേഹത്തിന്റെ വാദം പൂര്‍ത്തിയായി. മറ്റ് കക്ഷികളുടെ വാദത്തിനാണ് കേസ് മാറ്റിവെച്ചത്.












Click it and Unblock the Notifications