Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് പ്രശ്നത്തില്‍ സി.ബി.ഐ. അന്വേഷണം ഉണ്ടാവില്ല: മുഖ്യമന്ത്രി

കോഴിക്കോട്: മാറാട് ഉണ്ടായ വര്‍ഗ്ഗീയ കൊലപാതങ്ങളെക്കുറിച്ച് ഭാഗികമായ സി.ബി.ഐ. അന്വേഷണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി.

ഇക്കാര്യം ബി.ജെ.പി, വി.എച്ച്.പി. നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പുപ്രകാരം ഭാഗിക സി.ബി.ഐ. അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി അതിനനുസരിച്ചുള്ള നടപടി കൈക്കൊള്ളണമെന്നാണ് വ്യവസ്ഥ. സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ ഉപദേശിച്ചത്.

മാറാട് പ്രശ്നപരിഹാരത്തിന് രണ്ട് സമുദായങ്ങളുമായി ചര്‍ച്ച നടത്തിയത് താനല്ല. ചര്‍ച്ചയിലുണ്ടായ ധാരണ നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഒത്തുതീര്‍പ്പുവ്യവസ്ഥയുടെ കോപ്പിയും അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടും നിയമസഭയുടെ മേശപ്പുറത്ത് വെച്ചിട്ടുണ്ട്. അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന്മേല്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല-മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ 23 വെള്ളിയാഴ്ച കോഴിക്കോട് പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവനയെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, അതു പണ്ടേ വിട്ടുകളഞ്ഞു. പ്രായമാകുമ്പോള്‍ ചില അഭിപ്രായങ്ങള്‍ മാറ്റിപ്പറയേണ്ടിവരും - എന്നായിരുന്നു മറുപടി.

കലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് എന്‍.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+