രാജന്‍ കേസ്: പത്മജ ഖേദം പ്രകടിപ്പിച്ചു
തൃശൂര്‍: അടിയന്തിരാവസ്ഥ കാലത്ത് പൊലീസ് കസ്റഡിയില്‍ വച്ച് രാജന്‍ മരിച്ചതിനെ പറ്റി ദൗര്‍ഭാഗ്യകരമായ പരാമര്‍ശം നടത്തിയതില്‍ ഖേദിക്കുന്നുവെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
അങ്കമാലിയില്‍ ഒരു ടിവി ചാനലിന്റെ സ്ഥാനാര്‍ഥി സംഗമത്തില്‍ സംസാരിക്കുമ്പോള്‍ തന്റെ അഛന്‍ കെ. കരുണാകരനെ കൊലയാളിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരാള്‍ ചോദ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് തന്നില്‍ നിന്നും അത്തരം പ്രതികരമുണ്ടായത്. രാജന്റെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായ വേദനയില്‍ തനിക്ക് ദു:ഖമുണ്ട്.
ഈ പ്രശ്നം ഒരു വിവാദവിഷയമാക്കാന്‍ ടിവി ചാനല്‍ കാണിച്ച വ്യഗ്രത സംശയാസ്പദമാണെന്ന് പത്മജ വേണുഗോപാല്‍ ആരോപിച്ചു.












Click it and Unblock the Notifications