തൃശൂര്‍ പൂരത്തിന് കൊടിയേറി
തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ഏപ്രില്‍ 24 ശനിയാഴ്ച കൊടിയേറി. ഏപ്രില്‍ 30 വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് തിരുവമ്പാടി, പാറമേക്കാവ് അമ്പലങ്ങളില്‍ കൊടിയേറ്റ് ചടങ്ങുകള്‍ തുടങ്ങയത്. തുടര്‍ന്ന് കൊടിയേറ്റ് നടന്നു. ചടങ്ങുകളോടൊപ്പം മേളവും ആറാട്ട് എഴുന്നള്ളിപ്പും നടന്നു. വെള്ളിയാഴ്ച നടക്കുന്ന പൂരത്തിന് ശേഷം രാത്രി വിഖ്യാതമായ വെടിക്കെട്ടനടക്കും.
കുടമാറ്റത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുകയാണ്. പൂര പ്രദര്‍ശനം തൃശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ചയോടെ പൂരചമയങ്ങളുടെ പ്രദര്‍ശനവും തുടങ്ങും.












Click it and Unblock the Notifications