ന്യൂനപക്ഷ പ്രസ്താവന പിന്‍വലിക്കണം: തങ്ങള്‍
ദുബായ്: മുഖ്യമന്ത്രി എ. കെ. ആന്റണി ന്യൂനപക്ഷ പ്രസ്താവന പൂര്‍ണമായും പിന്‍വലിക്കണമെന്ന് തന്നെയാണ് മുസ്ലിം ലീഗിന്റെ നിലപാടെന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അതേ സമയം മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിഷയമാവില്ല. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയെ അത് ബാധിക്കുകയുമില്ല.
അവസരത്തിന് അനുസരിച്ച് ലീഗിന്റെ അഭിപ്രായം മാറാറില്ല. ആലോചിച്ചാണ് ലീഗ് എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാറുള്ളത്.
കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തിന് പ്രതികൂലമായി ബാധിക്കില്ല. യുഡിഎഫിന് കേരളത്തില്‍ നല്ല വിജയസാധ്യതയുണ്ടെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications