ആന്റണി എന്റെ ദൗര്‍ബല്യം: ഉണ്ണിക്കൃഷ്ണന്‍
കോഴിക്കോട്: എ. കെ. ആന്റണി തന്റെ ദൗര്‍ബല്യമായിരുന്നു. അദ്ദേഹത്തിന് വേണ്ടി പല കാര്യങ്ങളും താനും ചെയ്തിട്ടുണ്ട്. അദ്ദേഹം മുഖ്യമന്ത്രി ആയതുമുതല്‍ ആന്റണിയുമായി അടുത്ത ബന്ധമുണ്ട്. കെ. പി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഏപ്രില്‍ 24 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ കെ. കരുണാകരനോടൊപ്പം അദ്ദേഹവും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയെന്ന വസ്തുത വിസ്മരിക്കാനാവില്ല- ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസാണ് ആവശ്യം. അതുകൊണ്ട് തന്നെ താന്‍ ഒരു ഗ്രൂപ്പിനേയും പിന്തുണയ്ക്കില്ലെന്നും ഉണ്ണക്കൃഷ്ണന്‍ വ്യക്തമാക്കി.
ഐ ഗ്രൂപ്പ് പ്രവര്‍ത്തനം രാജ്മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും താനും തുടരുമെന്നും തങ്ങള്‍ക്ക് കെ. പി. ഉണ്ണിക്കൃഷ്ണന്റെ പിന്തുണയുമുണ്ടെന്ന പി. സി. ചാക്കോയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉണ്ണിക്കൃഷ്ണന്‍.












Click it and Unblock the Notifications