കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് അംബാനി 22 നില വീട് പണിയുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി 22 നിലയുള്ള വീട് പണിയുന്നു. 120 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.

സമ്പന്നര്‍ താമസിയ്ക്കുന്ന തെക്കന്‍ മുംബൈയിലെ അള്‍ടാമൗണ്ട് റോഡിലാണ് മുകേഷ് അംബാനിയുടെ വീട്. കുമാര്‍ മംഗലം ബിര്‍ളയും ഇവിടെ വീട് പണിയുന്നുണ്ട്. ക്വാലലമ്പൂരിലെ വാസ്തുശില്പി ജെയിംസ് യെംഗ് ആണ് 80,000 ചതുരശ്രയടിയുള്ള ഈ ബഹുനിലമന്ദിരം രൂപകല്പന ചെയ്യുന്നത്.

1,00 പേര്‍ക്കിരിയ്ക്കാവുന്ന തിയറ്റര്‍, അമ്പലം, അകത്തും പുറത്തും നീന്തല്‍ കുളം എന്നിവ ഉള്‍പ്പെട്ടതാണ് അംബാനിയുടെ വീട്. ഓരോ നിലയിലും രണ്ട് മുറികളേ ഉള്ളൂ. മന്ദിരത്തിന്റെ മുകള്‍നിലയില്‍ ഹെലിപാഡും ഉണ്ടായിരിക്കും.

അംബാനി മന്ദിരത്തില്‍ നിന്ന് അഞ്ച് മിനിറ്റ് നടന്നെത്താവുന്ന ദൂരത്തിലാണ് കുമാര്‍ മംഗലം ബിര്‍ള അഞ്ചുനില മന്ദിരം പണിയുക. മുംബൈയിലെ പി.സി. പാട്കിയാണ് ഈ വീടിന്റെ വാസ്തുശില്പി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X