കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ്

  • By Staff
Google Oneindia Malayalam News

ദില്ലി: പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മെയ് 26 തിങ്കളാഴ്ച നടക്കും. 11 സംസ്ഥാനങ്ങളിലെ 136 ലോക്സഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

പ്രതിപക്ഷ നേതാവ് സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മുന്‍ കേന്ദ്രമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയ പ്രമുഖരും തിങ്കളാഴ്ച ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

1.72 ലക്ഷം പോളിംഗ് ബൂത്തുകളിലായി 17.23 കോടി വോട്ടര്‍മാരാണ് തിങ്കളാഴ്ച പോളിംഗ് ബൂത്തുകളിലെത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഒരു ലക്ഷത്തിലേറെ കേന്ദ്രസൈനികരെ വിന്യസിച്ചിട്ടുണ്ട്.

സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകളുണ്ടെന്ന് പ്രിയങ്കാഗാന്ധി ആരോപിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക നിരീക്ഷകരെ മണ്ഡലത്തില്‍ നിയോഗിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും, ആകെ സീറ്റ് ബ്രാക്കറ്റില്‍: ഉത്തര്‍ പ്രദേശ്- 32 (80), മഹാരാഷ്ട്ര- 24 (48), ആന്ധ്രാപ്രദേശ് 21 (42), ബീഹാര്‍- 17 (40), കര്‍ണാടകം- 13 (28), ഒറീസ- 10 (21), ജാര്‍ഖണ്ഡ്- എട്ട്, അസം- ഏഴ്, ഗോവ-രണ്ട്, മണിപ്പൂര്‍- ഒന്ന്, ജമ്മു കശ്മീര്‍- ഒന്ന്.

ആന്ധ്രാപ്രദേശ്, ഒറീസ, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടവും തിങ്കളാഴ്ച നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X