Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖേദപ്രകടനം തൃപ്തികരമല്ല: ഈച്ചരവാര്യര്‍

തൃശൂര്‍: രാജനെക്കുറിച്ച് പത്മജ വേണുഗോപാല്‍ നടത്തിയ പ്രസ്താവനയ്ക്ക് പത്മജ നടത്തിയ ഖേദപ്രകടനം തൃപ്തികരമല്ലെന്ന് രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റഡിയില്‍ വച്ച് കൊല്ലപ്പെട്ട രാജനക്സലൈറ്റ് ആയിരുന്നെന്ന് പറഞ്ഞ് പത്മജ മോശമായി ചിത്രീകരിയ്ക്കുകയാണ് ചെയ്തത്.

പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി തുടരുമെന്നും ഈച്ചരവാര്യര്‍ വ്യക്തമാക്കി. തൃശൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈച്ചരവാര്യര്‍ ഇത് വ്യക്തമാക്കിയത്.

അങ്കമാലിയില്‍ വച്ച് ഇന്ത്യാവിഷന്‍ ടി വി ചാനല്‍ നടത്തിയ സ്ഥാനാര്‍ത്ഥികളുടെ ചര്‍ച്ചയിലാണ് പത്മജ ഈ അഭിപ്രായപ്രകടനം നടത്തിയത്. ഏഷ്യാനെറ്റിലും പത്മജ ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഈച്ചരവര്യര്‍ വക്കീല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് പത്മജ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ പ്രസ്താവന ഈച്ചരവര്യരെ വിഷമിപ്പിച്ചെങ്കില്‍ അതില്‍ ഖേദിയ്ക്കുന്നു എന്ന് മാത്രമായിരുന്നു ഈ ഖേദ പ്രകടനം. രാജനെ മോശമായി ചിത്രീകരിച്ചതിനെക്കുറിച്ച് പത്മജ ഒന്നും പറഞ്ഞില്ല.

പത്മജ തന്റെ പ്രസ്താവനയ്ക്ക് മറുപടി കൊടുത്ത് കണ്ടു ! യഥാര്‍ത്ഥത്തില്‍ ഇത് തന്നെ കൂടുതല്‍ വേദനിപ്പിയ്ക്കുകയാണ് ചെയ്തത്. കരുണാകരന്‍ തന്നെ ആദ്യം കോടതിയിലേയ്ക്ക് വലിച്ചിഴച്ചു. ഇപ്പോള്‍ മകളും ഖേദപ്രകടനം കൊണ്ട് എന്റെ മനോവേദന തീരില്ല. എന്നെ വീണ്ടും കോടതിയിലേയ്ക്ക് വലിച്ചിഴയ്ക്കരുത്. - ഈച്ചരവാര്യര്‍ പറഞ്ഞു.

രാജനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പത്മജ പിന്‍വലിച്ചിട്ടില്ല. അതിന്റെ പേരില്‍ കുടുംബാഗങ്ങള്‍ക്കുണ്ടായ വേദനയില്‍ ഖേദിയ്ക്കുകമാത്രമാണ് പത്മജ ചെയ്തിരിയ്ക്കുന്നത്. ഈച്ചരവാര്യരുടെ വക്കീലായ കെ. രാംകുമാര്‍ പറഞ്ഞു. അതുകൊണ്ട് ഇപ്പോഴും ആരോപണം നിലനില്‍ക്കുകയാണ്. രാജനെ അറസ്റ് ചെയ്തിട്ടില്ലെന്നാണ് കെ. കരുണാകരന്‍ 1977 ല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ മകള്‍ ഇപ്പോള്‍ പറയുന്നത് രാജന്‍ കൊലപാതകിയും നക്സലൈറ്റുമാണെന്നാണ്. ആരെയാണ് വിശ്വസിയ്ക്കേണ്ടത്. അച്ഛനെയാണോ അതോ മകളെയോ? രാംകുമാര്‍ ചോദിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+