വോട്ടര്‍പ്പട്ടിക: മൊബൈലിലൂടെ അറിയാം
കൊച്ചി: മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശത്തിലൂടെ വോട്ടര്‍പ്പട്ടിക സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും.
കേരളത്തില്‍ എസ്കോട്ടെല്ലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹകരണത്തോടെ ഈ സംവിധാനത്തിന് തുടക്കമിട്ടത്.
ഏപ്രില്‍ 24 ശനിയാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി. ബി. ടണ്ടന്‍ ഈ സേവനസംവിധാനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് വിവരങ്ങള്‍ എസ്എംഎസിലൂടെ ലഭ്യമാക്കുന്നത് ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭിക്കുന്നതിന് സഹായിക്കുമെന്ന് ടണ്ടന്‍ പറഞ്ഞു.
എസ്കോട്ടെല്‍ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബി. രാമകൃഷ്ണന്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications