ജൈവവാതക പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: കോവളത്തെ ജൈവവാതക പ്ലാന്റില്‍ ജൈവമാലിന്യത്തില്‍ നിന്നും മീതെയ്ന്‍ വാതകനിര്‍മ്മാണം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി.
കോവളത്തെ ഹോട്ടല്‍ പീക്കോക്കിന്റെ പിന്നിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. കോവളത്തെ 15 ഹോട്ടലുകളില്‍ നിന്നായി ശേഖരിക്കുന്ന 450 കിലോഗ്രാം ജൈവമാലിന്യമാണ് ദിവസേന പ്ലാന്റില്‍ ഉപയോഗിക്കുന്നത്. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മീതെയ്ന്‍ വാതകം 2.5 കിലോ വാട്ട് ജനറ്റേര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ഇങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാം.
ശബ്ദമലിനീകരണം തടയുന്നതിനായി പ്ലാന്റില്‍ സൗണ്ട് പ്രൂഫ് കവര്‍ ഘടിപ്പിക്കുമെന്ന് പ്ലാന്റ് അധികൃതര്‍ അറിയിച്ചു.
ശബ്ദനിയന്ത്രണസംവിധാനം പൂര്‍ത്തിയായാലേ പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ. ലൈറ്റ് ഹൗസ് ബീച്ചിലേക്കുള്ള വഴിയിലുള്ള 120 സിഎഫ് ലാമ്പുകള്‍ തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യതി ഉണ്ടാക്കുന്നതിന് പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വാതകം പ്രയോജനപ്രദമാവും.
കോവളത്തെ മാലിന്യമുക്തമാക്കാന്‍ പരിശ്രമിയ്ക്കുന്ന തണല്‍ എന്ന എന്‍ജിഒ സംഘടനയാണ് ഈ സംരംഭത്തിന് പിന്നില്‍. ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റിക്കുകള്‍ ഒരു ഷെഡില്‍ വച്ച് വേര്‍തിരിയ്ക്കും. ഈ പ്ലാസ്റിക്കുകള്‍ ചാലക്കമ്പോളത്തില്‍ വില്ക്കും. പ്ലാന്റില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഉണക്കി വളമായി ഉപയോഗിയ്ക്കും.












Click it and Unblock the Notifications