കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനത്തിന് സമയം വേണം: കലാം

  • By Staff
Google Oneindia Malayalam News

കൊച്ചി: ദാരിദ്യ്രമാണ് രാജ്യത്തിന്റെ പ്രധാനപ്രശ്നമെന്നും 2020 ഓടെ രാജ്യത്തിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പറഞ്ഞു.

രാജ്യത്ത് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉണ്ടാകണം. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇപ്പോഴത്തെ തലമുറയ്ക്ക് എല്ലാ മേഖലകളിലും വളര്‍ച്ച കൈവരിയ്ക്കാന്‍ കഴിയൂവെന്നും രാഷ്ട്രപതി പറഞ്ഞു.

ഏപ്രില്‍ 25 ഞായറാഴ്ച കൊച്ചിയിലെ രണ്ട് പബ്ലിക് സ്കൂളുകളിലെയും നേവല്‍ സ്കൂളിലെയും കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കലാം.

ജലസേചനം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഗ്രാമങ്ങളിലെത്താന്‍ കൂടുതല്‍ സമയം വേണമെന്നും അതുകൊണ്ടാണ് 2020ഓടെ ലക്ഷ്യം കൈവരിക്കാനാവുമെന്ന് പറയുന്നതെന്നും കലാം വ്യക്തമാക്കി.

നേരത്തെ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് തരംഗിണിയുടെ ലോകപര്യടനത്തിന്റെ സമാപനച്ചടങ്ങില്‍ കലാം പങ്കെടുത്തു. കപ്പലിനെ തുറമുഖത്തേക്ക് അദ്ദേഹം ആനയിച്ചു. രാജ്യത്തിന് നേരെയുള്ള അധിനിവേശശ്രമങ്ങള്‍ ചെറുക്കുന്നതില്‍ നാവികസേനയുടെ സേവനം നിര്‍ണായകമാണെന്ന് കലാം ചടങ്ങില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X