കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ മോഡലിംഗ് അക്കാദമി

  • By Staff
Google Oneindia Malayalam News

കൊച്ചി: മോഡലിംഗ് രംഗത്ത് മികച്ച കരിയര്‍ പടുത്തുയര്‍ത്താന്‍ താത്പര്യമുള്ളവരുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വേദിയാണ് കൊച്ചിയില്‍ ഈയിടെ തുടങ്ങിയ ലൈംലെറ്റ് മോഡലിംഗ് അക്കാദമി.

പ്രൊഫണല്‍ മോഡലിംഗില്‍ പരിശീലനം നല്‍കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമാണ് ഇത്. സി. ഐ. എ. റസാക്കും സുഹൃത്ത് നിയാസ് മരക്കാറും ചേര്‍ന്നാണ് മോഡലിംഗ് അക്കാദമി സ്ഥാപിച്ചത്. ഏപ്രില്‍ 15ന് നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ കമല്‍ അക്കാദമി ഉദ്ഘാടനം ചെയ്തു.

രണ്ട് മാസത്തെ കോഴ്സാണ് അക്കാദമിയില്‍ നല്‍കുന്നത്. വ്യക്തിത്വ വികസനം, യോഗ, മോഡലിംഗ്, വേഷവിധാനം, ഫാഷന്‍ ഫോട്ടോഗ്രാഫി, ടിവി-ചലച്ചിത്ര അഭിനയം, സിനിമാറ്റിക് നൃത്തം തുടങ്ങിയവയില്‍ ക്ലാസുകളുണ്ടാവും.

ആദ്യത്തെ ബാച്ചിനുള്ള പരിശീലനം നല്‍കിവരികയാണ്. എട്ട് പേരാണ് ആദ്യത്തെ ബാച്ചിലുള്ളത്. കൂടുതലും ആണ്‍കുട്ടികളാണ്. വ്യക്തിത്വ വികസനത്തില്‍ പരിശീലനം നല്‍കിയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ചെന്നൈയില്‍ നിന്നുള്ള നൃത്തസംവിധായകര്‍ സിനിമാറ്റിക് നൃത്തത്തില്‍ പരിശീലനം നല്‍കും.

ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ക്ലാസ്. അടുത്ത ബാച്ചിന് വൈകീട്ട് 5.30 മുതല്‍ 8.30 വരെയായിരിക്കും ക്ലാസ് നല്‍കുന്നത്. ഇപ്പോള്‍ പ്രവേശനത്തിന് സ്ക്രീനിംഗ് നടത്തുന്നില്ല.

8000 രൂപയാണ് കോഴ്സ് ഫീസ്. എന്നാല്‍ ആദ്യത്തെ ബാച്ചില്‍ പെട്ടവര്‍ക്ക് 5000 രൂപ മാത്രമാണ് ഫീസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X