മുതുകാട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു
തൃശൂര്‍: വാഹനാപകടത്തില്‍ നിന്നും മജീഷ്യന്‍ മുതുകാട് അത്ഭുതകരമായി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ജീപ്പ് സ്വകാര്യബസ്സുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്.
തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്തിനടുത്ത് പെരുമ്പിലാവില്‍ വച്ചാണ് അപകടം. മുതുകാടിന്റെ ഡ്രൈവര്‍ വിനോദ്(25) കൊല്ലപ്പെട്ടു. മുതുകാടുള്‍പ്പെടെ ജീപ്പിലെ മറ്റ് യാത്രാക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
ഒരു മാജിക് പ്രകടനത്തിന് ശേഷം കോഴിക്കോട് നിന്നും മടങ്ങിവരുകയായിരുന്നു മുതുകാടും സംഘവും.












Click it and Unblock the Notifications