ആന്റണി ജന്മനാ കമ്യൂണിസ്റ് വിരോധി: നായനാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി ജന്മം കൊണ്ടുതന്നെ കമ്യൂണിസ്റ് വിരോധിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഇ. കെ. നായനാര്‍ പറഞ്ഞു.
ഏപ്രില്‍ 25 ഞായറാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു നായനാര്‍.
സിപിഎം കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്ന ആന്റണിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് യുഡിഎഫ് നേതാക്കളായ കെ. കരുണാകരന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, കെ. പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് ശ്രീനാരായണഗുരുവിന്റെ പ്രതിമക്ക് നേരെ ആക്രമണം നടക്കുന്നത് ഈഴവര്‍ക്കിടയില്‍ കമ്മ്യൂണിസ്റുകാര്‍ക്കെതിരായ വികരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്.
രണ്ടര വര്‍ഷക്കാലം ആന്റണിയെ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട കെ. കരുണാകരന്‍ ഇപ്പോള്‍ ആന്റണിയുടെ നേതൃത്വം അംഗീകരിച്ചിരിക്കുകയാണെന്ന് നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications