Get Updates
Get notified of breaking news, exclusive insights, and must-see stories!

43 പത്രികകള്‍ തള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി സമര്‍പ്പിച്ച 235 നാമനിര്‍ദ്ദേശപത്രികകളില്‍ സൂക്ഷമപരിശോധനയ്ക്ക് ശേഷം 43 എണ്ണം തള്ളി.

ഓരോ ജില്ലകളിലേയും വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തിയത്.189 പത്രികകള്‍ സാധുവായി അംഗീകരിച്ചു. മൂവാറ്റുപുഴ മണ്ഡലത്തിലെ മൂന്ന് പട്ടികകളുടെ കാര്യത്തില്‍ ഏപ്രില്‍ 26 തിങ്കളാഴ്ച അന്തിമതീരുമാനമെടുക്കും.

വടക്കാഞ്ചേരി മണ്ഡലത്തില്‍ ലഭിച്ച നാല് പത്രികകളില്‍ രണ്ടെണ്ണം തള്ളി. ഇവിടെ സ്വതന്ത്രനായ മൊയ്തീന്റെ പത്രികയില്‍ ഏപ്രില്‍ 26 തിങ്കളാഴ്ച അന്തിമതീരുമാനമെടുക്കും.

തിരുവനന്തപുരത്തെ 17 പത്രികകളില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി എസ്. മണിമേഖലയുടെ പത്രിക തള്ളി. ഇവരുടെ പേര് നിര്‍ദേശിച്ചത് നിയമപ്രകാരമായിരുന്നില്ല എന്ന കാരണം പറഞ്ഞാണ് പത്രിക തള്ളിയത്.

ചിറയിന്‍കീഴ് മണ്ഡലത്തിലെ 17 പത്രികകളും സ്വീകരിച്ചു. പൊന്നാനി, കാസര്‍കോട്, പാലക്കാട്് എന്നിവിടങ്ങളില്‍ നാലു വീതവും കണ്ണൂര്‍, വടകര, മഞ്ചേരി, മൂവാറ്റുപുഴ, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ മൂന്നു വീതവും മുകുന്ദപുരം, തൃശൂര്‍, ആലപ്പുഴ, മാവേലിക്കര, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടു വീതവും പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+