വിദേശ കുടിയേറ്റം പ്രശ്നം: നാരായണന്‍
ദില്ലി: വിദേശത്ത് കുടിയേറുന്നതിനും തൊഴില്‍ കണ്ടെത്തുന്നതിനും മലയാളികള്‍ ഇപ്പോഴും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ പറഞ്ഞു. ഗള്‍ഫ്,യുഎസ്, യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ പോകുന്ന മലയാളിയ്ക്ക് ഇപ്പോഴും കുടിയേറ്റ-തൊഴില്‍ കാര്യങ്ങളില്‍ ഏറെ വിഷമതകള്‍ നേരിടേണ്ടിവരുന്നുണ്ട്. -നാരായണന്‍ വിശദീകരിച്ചു.
ലോക മലയാളി കൗണ്‍സില്‍ വിദേശമലയാളികളുടെ കുടിയേറ്റ, തൊഴില്‍ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ എംബസിയിലെ വിസ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിദേശമലയാളികളുടെ കുടിയേറ്റ, തൊഴില്‍ പ്രശ്നങ്ങളെ കുറിച്ച് തനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് രാജ്യത്തും എന്തു ജോലി ചെയ്തും ജീവിക്കാനുള്ള കഴിവ് മലയാളിക്കുണ്ട്. ഏത് മതവിഭാഗവുമായും സൗഹാര്‍ദത്തോടെ കഴിയാനും മലയാളിക്ക് കഴിയുന്നു.
തങ്ങള്‍ താമസിക്കുന്ന രാജ്യത്തിന് ബൗദ്ധികവും സാങ്കേതികവുമായി അറിവ് സംഭാവന ചെയ്യാന്‍ വിദേശ മലയാളികള്‍ തയ്യാറാവണമെന്ന് കെ. ആര്‍. നാരായണന്‍ ആവശ്യപ്പെട്ടു.
ജസ്റിസ് കെ. സുകുമാരന്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു. ഓംചേരി എന്‍. എന്‍. പിള്ള, എ. പി. എം. മേനോന്‍, കെ. പി. ഫാബിയന്‍, ഡോ. ജയരാജ്, ഡോ. ജൂലിയന്‍ ഫ്രാന്‍സിസ്, സിഡ്നി റെബേറിയോ, സതീഷ് നമ്പൂതിരിപ്പാട്, ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications