Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ പൂരം: താളക്കൊഴുപ്പേകാന്‍ ആശാന്മാര്‍

തൃശൂര്‍: ഇക്കുറിയും പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ താളത്തിന് കൊഴുപ്പേകാന്‍ പ്രാമാണികര്‍ തന്നെ രംഗത്ത്. പാറമേക്കാവ് വിഭാഗത്തിന്റെ മേളക്കൊഴുപ്പിന് പ്രമാണമേകുന്നത് പെരുവനം കുട്ടന്‍ മാരാരാണ്. തിരുവമ്പാടി വിഭാഗത്തിന് അന്നമനട പരമേശ്വര മാരാരും.

പാറമേക്കാവിന്റെ പേരുകേട്ട ഇലഞ്ഞിത്തറമേളത്തിന് പ്രമാണം പിടിയ്ക്കുന്ന കുട്ടന്‍മാരാര്‍ 300ഓളം വാദ്യക്കാരെയാണ് നയിയ്ക്കുക. പരിയാരത്ത് നാരായണന്‍, വട്ടേക്കാട്ട് ശിവരാമന്‍, മച്ചാട് രാമകൃഷ്ണന്‍, കൊത്തച്ചിറ ശേഖരന്‍ എന്നിവര്‍ ഇലഞ്ഞിത്തറമേളത്തില്‍ ഇക്കുറി പങ്കെടുക്കും.

പാറമേക്കാവിന്റെ പഞ്ചവാദ്യം നയിയ്ക്കുന്നത് ചോറ്റാനിക്കര വിജയനാണ്. 80 അംഗ വാദ്യക്കാരുടെ സംഘത്തെയാണ് വിജയന്‍ നയിയ്ക്കുക. ചെര്‍പ്പുളശേരി ശിവന്‍, ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍ എന്നിവര്‍ പഞ്ചവാദ്യസംഘത്തിലുണ്ടാകും.

മഠത്തില്‍ വരവ് എന്ന പേരില്‍ അറിയപ്പെടുന്ന ചടങ്ങോടുകൂടിയ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തെ പരമേശ്വരമാരാര്‍ നയിയ്ക്കും. കേളത്ത് കുട്ടപ്പന്‍, കല്ലേക്കുളങ്ങര കൃഷ്ണ വാര്യര്‍, തിച്ചൂര്‍ മോഹനന്‍, മഠത്തിലത്ത് ഉണ്ണി, ചേലക്കര ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മഠത്തില്‍വരവിന് കൊഴുപ്പേകാനുണ്ടാകും. വാദ്യക്കൊഴുപ്പിന് മാത്രമായി 3.5 ലക്ഷം രൂപയാണ് തിരുവമ്പാടി ചെലവാക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി എം. മാധവന്‍കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+