Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ മെയ് അഞ്ചിന് കേരളത്തിലെത്തിയേക്കും

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ കേരള പര്യടനം മെയ് അഞ്ച്, ആറ് തീയതികളില്‍ നടത്തിയേക്കും. മെയ് ഒന്നിന് കേരളത്തിലെത്താനായിരുന്നു നേരത്തെ പരിപാടിയിട്ടിരുന്നത്.

സോണിയ കേരളത്തിലെ നാല് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്ക് പുറമെ എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലും സോണിയ പ്രസംഗിച്ചേക്കും.

മെയ് ആറിന് സോണിയ കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോവും. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും സംയുക്ത സമ്മേളനങ്ങളില്‍ സോണിയ പ്രസംഗിക്കും.

പൊതുഒഴിവുദിനമായ മെയ് ഒന്നിന് തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്നത് ശരിയല്ലെന്ന് അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് പരിപാടി മെയ് അഞ്ചിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+